ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ഹര്‍ജ്ജി തള്ളി
കൊച്ചി: പള്ളിയില്‍ പ്രവേശിയ്ക്കാന്‍ പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് മലങ്കര ഓര്‍ത്തഡോക്സ് വിഭാഗം നല്‍കിയ ഹര്‍ജി ഹൈ കോടതി ഡിവിഷന്‍ ബഞ്ച് തള്ളി.
സഭയിലെ 1150 പള്ളികളില്‍ ആരാധന നടത്തുന്നതിന് പൊലീസ് സംരക്ഷണം വേണമെന്നായിരുന്നു ഹര്‍ജ്ജിയിലെ ആവശ്യം. മുഖ്യ ജഡ്ജി ജെ. എല്‍ ഗുപ്ത, ജഡ്ജി എം രാമചന്ദ്രന്‍ എന്നിവരാണ് വിധി പ്രഖ്യാപിച്ചത്.
1995 ലെ സുപ്രീം കോടതി വിധിയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് പള്ളിയിലുള്ള അവകാശങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു വിധി.












Click it and Unblock the Notifications