ശനിയാഴ്ച അവധി പരിഗണനയില്‍
തിരുവനന്തപുരം: ഓഫീസുകള്‍ക്ക് ശനിയാഴ്ചകൂടി അവധി ദിവസമാക്കുന്നത് സര്‍ക്കാര്‍ പരിഗണിയ്ക്കുന്നു. എന്നാല്‍ അവസാന തീരുമാനം വിശദമായ പഠനത്തിന് ശേഷമേ ഉണ്ടാവൂ എന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ പറഞ്ഞു.
ടെലഫോണ്‍ ചെലവും ഇന്ധന ചെലവും ഇതുവഴി കുറയ്ക്കാനാവുമോയെന്നാണ് സര്‍ക്കാര്‍ നോക്കുന്നത്. ശനിയാഴ്ച അവധിയാക്കിയ മറ്റ് സംസ്ഥാനങ്ങലിലെ പ്രശ്നങ്ങളും സര്‍ക്കാര്‍ പഠിയ്ക്കും.
പല ഓഫീസുകളിലും നടപ്പാക്കിയ പഞ്ചിംഗ് സംവിധാനം വേണ്ട പ്രയോജനം ചെയ്യുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റ് ഓഫീസുകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് വിവിധ സംഘടനകളുമായി ആലോചിയ്ക്കും. മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications