പുഴകള്‍ സ്വകാര്യവല്കരിയ്ക്കില്ല
തിരുവനന്തപുരം: പുഴകള്‍ സ്വകാര്യവല്കരിയ്ക്കില്ലെന്ന് ജല വിഭവ വകുപ്പ് മന്ത്രി ടി. എം. ജേക്കബ് നിയമസഭയില്‍ പറഞ്ഞു.
വ്യവസായ ആവശ്യത്തിന് വെള്ളം വില്കാനുള്ള പദ്ധതിതുടങ്ങാന്‍ താല്പര്യമുള്ളവരില്‍ നിന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിരുന്നു. പക്ഷേ ഇതുവരെ ഇതിനായി ദര്‍ഘാസ് വിളിച്ചിട്ടില്ല. ചോദ്യോത്തരവേളയിലാണ് മന്ത്രി ഇത് പറഞ്ഞത്.
കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരാണ് ഈ പദ്ധതി അന്തര്‍ദ്ദേശീയ ഫിനാന്‍സ് കോര്‍പ്പറേഷന് മുന്നില്‍ അവതരിപ്പിച്ചത്. പദ്ധതിയുടെ സാദ്ധ്യതാ പഠനം നടത്താന്‍ കോര്‍പ്പറേഷനെ ഏല്‍പ്പിയ്ക്കുകയായിരുന്നു മുന്‍ സര്‍ക്കാര്‍ ചെയ്തത്. കൊച്ചി വ്യവസായ മേഖലയ്ക്കായി പെരിയാറില്‍ നിന്ന് വെള്ളം എടുത്ത് വിതരണം ചെയ്യുന്നതാണ് ഈ പദ്ധതി.












Click it and Unblock the Notifications