കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടീഷ് വീസ: 10 കേന്ദ്രങ്ങള്‍ കൂടി

  • By Staff
Google Oneindia Malayalam News

ചെന്നൈ: ഇംഗ്ലണ്ടിലേക്ക് വീസ അനുവദിക്കുന്നതിനുള്ള നടപടികള്‍ സുഗമമാക്കാന്‍ 10 പുതിയ വീസ കേന്ദ്രങ്ങള്‍ തുറക്കാന്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ തീരുമാനിച്ചു. ദക്ഷിണേന്ത്യയില്‍ ചെന്നൈയിലും ബാംഗ്ലൂരിലും ഹൈദരാബാദിലും വിസ കേന്ദ്രങ്ങള്‍ ഫിബ്രവരി 10 ന് തുറക്കും.

കേരളത്തിലും ഇത്തരമൊരു കേന്ദ്രം തുറക്കാന്‍ ആലോചിക്കുന്നതായി ചെന്നൈയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷന്‍ വീസവിഭാഗം എന്‍ട്രി ക്ലിയറന്‍സ് മാനേജര്‍ ജ്യോഫ് വുഡ് പറഞ്ഞു. പുതിയ ഓഫീസ് തുറക്കുന്നതുവരെ കേരളത്തിലുള്ളവരും ചെന്നൈയിലെ ഓഫീസിനെ ആശ്രയിക്കേണ്ടിവരും.

പുതുതായി തുറക്കുന്ന വീസാകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യകമ്പനിയെ ഏല്പിക്കും. പുതുതായി തുറക്കുന്ന വീസാ കേന്ദ്രങ്ങളില്‍ ഉപഭോക്താക്കള്‍ 300 രൂപ ഫീസായി നല്കേണ്ടിവരും. വീസ അപേക്ഷകള്‍ ലഭിച്ചാല്‍ 24 മണിക്കൂറിനകം വീസ അനുവദിക്കുമെന്ന് ജ്യോഫ് വുഡ് പറഞ്ഞു.

ദക്ഷിണേന്ത്യയില്‍ തുറക്കാന്‍ പോകുന്ന വീസാ കേന്ദ്രങ്ങളുടെ വിലാസം:

Visa facilitation service, Jaishankars Bunglow, 3 college lane, behind SBI circle office, Chennai-600006

Visa facilitation service, 304 Prestige centre point, 7 Edward Road, Cunningham Road Lvl, Bangalore-560052

Visa facilitation service, 208 Prajay Corporate house, Chikoti Garden, Opp. Shoppers stop, Begumpet, Hyderabad-5000016.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X