ഇന്ന് രക്ഷസാക്ഷി ദിനം: രാഷ്ട്രം മൗനമാചരിച്ചു
ഗാന്ധിജിയുടെ ചരമദിനമായ ഇന്ന് (ജനവരി 30) ഇന്ത്യ എമ്പാടും രക്ഷസാക്ഷി ദിനമായി ആചരിയ്ക്കുകയാണ്. രാജ്യത്തിന്റെ അഘണ്ഡതയ്ക്കും വിവിധ വിഭാഗങ്ങളുടെ സ്നേഹത്തിനും വേണ്ടി ജീവിച്ച് ജീവന്‍ വെടിയേണ്ടിവന്ന ഗാന്ധിജിയുടെ ചരമദിനം ഇന്ത്യക്കാര്‍ എല്ലാ രക്ഷസാക്ഷികളുടേയും ഓര്‍മ്മ പുതുക്കാനുള്ള ദിനമാണ്.
രാവിലെ 11 മണിയ്ക്ക് രാജ്യമെമ്പാടും സ്കൂളുകളിലും ഓഫീസുകളിലും രക്തസാക്ഷികളെ ഓരുമ്മിച്ചുകൊണ്ട് രണ്ട് മിനിട്ട് മൗനം ആചരിച്ചു.
രാവിലെ ദില്ലിയില്‍ രാഷ്ട്രപതി എ. പി. ജെ അബ്ദുള്‍ കലാം, ഉപരാഷ്ട്രപതി ഭൈരോണ്‍ സിംഗ് ഷെഖാവത്ത്, പ്രധാനമന്ത്രി അതല്‍ ബിഹാരി വാജ്പേയി, ഉപ പ്രധാനമന്ത്രി എല്‍. കെ. അദ്വാനി, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി എന്നിവര്‍ രാജ്ഖട്ടിലെത്തി പൂക്കള്‍ അര്‍പ്പിച്ചു.
രാവിലെ പതിനൊന്ന് മണിയ്ക്ക് നടന്ന മൗനാചരണത്തില്‍ പങ്കെടുക്കാനായി രാഷ്ട്രപതിയും വാജ്പേയിയും വീണ്ടും രാജ്ഘട്ടിലെത്തി.
സേനാ അംഗങ്ങള്‍ തോക്ക് തല തിരിച്ച് പിടിച്ച് മൗനമാചരിച്ച് രക്തസാക്ഷികളെ അനുസ്മരിച്ചു.












Click it and Unblock the Notifications