രാജഗോപാല്‍ പ്രതിരോധ സഹമന്ത്രി
ദില്ലി: കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി നടന്നപ്പോള്‍ കേരളത്തില്‍ നിന്നുള്ള ഏകകേന്ദ്രമന്ത്രിയായ ഒ. രാജഗോപാലിന് വീണ്ടും വകുപ്പുമാറ്റം.
നഗരവികസന സഹമന്ത്രിയായ രാജഗോപാലിനെ പ്രതിരോധ സഹമന്ത്രിയായാണ് മാറ്റിനിയമിച്ചിരിക്കുന്നത്. നേരത്തെ റെയില്‍വെ സഹമന്ത്രിയായിരുന്ന രാജഗോപാല്‍ ഇതിന് മുമ്പ് നടന്ന മന്ത്രിസഭാ അഴിച്ചുപണിയിലാണ് നഗരവികസന വകുപ്പിലെത്തിയത്.
ഇതിനിടെ മറ്റൊരു വകുപ്പ് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് ജന കൃഷ്ണമൂര്‍ത്തി മന്ത്രിസ്ഥാനം രാജിവെച്ചു. ബി ജെ പി അധ്യക്ഷ സ്ഥാനത്തു നിന്ന് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഈ മുതിര്‍ന്ന ബി ജെ പി നേതാവ് മന്ത്രിസഭയിലെത്തിയത്.












Click it and Unblock the Notifications