വീരപ്പന്‍ വേട്ട ശക്തം
ബാംഗ്ലൂര്‍: വീരപ്പനെ പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കര്‍ണ്ണാടക പ്രത്യേക ദൗത്യസേന രണ്ട് പേരെക്കൂടി പിടികൂടി. ജനതാദള്‍ നേതാവ് എച്ച്. നാഗപ്പയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഈ രണ്ടു പേര്‍ക്കും പങ്കുള്ളതായി കരുതുന്നു.
നാഗപ്പയെ തട്ടിക്കൊണ്ടുപോകുന്നതിനുള്ള പദ്ധതി തയ്യാറാക്കിയത് ഈ രണ്ട് പേര്‍ക്കും പങ്കുണ്ട്. ജോസഫ് എന്ന മീനുകാര്‍ ജോസഫും സവരിയപ്പ എന്ന കോനെ സവരിയപ്പയുമാണ് അറസ്റിലായത്. ഇവര്‍ കുറ്റം സമ്മതിച്ചതായും കര്‍ണ്ണാടക ഡിജിപി മഡിയാള്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
ജോസഫിന്റെ സഹായത്തില്‍ സംപ്രീതനായ വീരപ്പന്‍ ഒരു ടെമ്പോ വാങ്ങാന്‍ രണ്ട് ലക്ഷം രൂപ ജോസഫിന് നല്കിയതായും പറയുന്നു. ഈ ടെമ്പോയില്‍ വീരപ്പന്‍ സംഘം പലതവണ ഈ പ്രദേശത്ത് യാത്ര ചെയ്തതായും ജോസഫ് സമ്മതിച്ചതായി മഡിയാള്‍ പറഞ്ഞു.
കഴിഞ്ഞ രാത്രി വീരപ്പന്‍ സംഘത്തെക്കുറിച്ച് ചില സൂചനകള്‍ കിട്ടിയതിനെ തുടര്‍ന്ന് കര്‍ണ്ണാടക പ്രത്യേകദൗത്യസേന പൊന്നാച്ചി വനപ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു. കര്‍ണ്ണാടക, തമിഴ്നാട് പ്രത്യേകദൗത്യ സേനാസംഘങ്ങള്‍ പൊന്നാച്ചി വനപ്രദേശത്തെ കൊനനാകിരി പ്രദേശത്ത് തിരച്ചില്‍ നടത്തിയതായി കര്‍ണ്ണാടക ഡിജിപി ടി. മഡിയാള്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
എന്നാല്‍ വീരപ്പന്‍ സംഘവുമായി ഏറ്റുമുട്ടല്‍ നടന്നതായ വാര്‍ത്ത മഡിയാള്‍ നിഷേധിച്ചു. ഇതുവരെ കേന്ദ്രത്തില്‍ നിന്ന് പ്രത്യേക സേനയെ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications