കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ വികസനനയത്തിന് നേരമായി: ആന്റണി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അടുത്ത തലമുറയുടെ നേട്ടത്തിനായി പുതിയൊരു വികസനപാത സ്വീകരിക്കാന്‍ നേരമായെന്ന് മുഖ്യമന്ത്രി ആന്റണി . ഭരണപക്ഷവും പ്രതിപക്ഷവും ഇതിന് തയ്യാറാകണം. സംസ്ഥാനത്ത് ഏതൊരു വികസനപദ്ധതി കൊണ്ടുവരുമ്പോഴും പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുക്കുമെന്നും ആന്റണി പറഞ്ഞു.

പെരിയാര്‍ ജലം ഉപയോഗിച്ച് കൊച്ചിയില്‍ വ്യവസായ ജലവിതരണം എന്ന പദ്ധതി എല്‍ഡിഎഫ് മന്ത്രിസഭ 1997ല്‍ പരിഗണിച്ചതാണ്. എക്സ്പ്രസ് ഹൈവേ അടക്കമുള്ള പല പദ്ധതികളുടെയും പഠനം നടന്നത് എല്‍ഡിഎഫ് ഭരണകാലത്താണ്. - ആന്റണി പറഞ്ഞു.

കേരളത്തിന്റെ വികസനപദ്ധതികള്‍ പലതിനും തുടക്കം കുറിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. ജനവരി 30 വ്യാഴാഴ്ച നിയമസഭയില്‍ ഗവര്‍ണറുടെ നന്ദിപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

എല്‍ഡിഎഫിനെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തിലായിരുന്നു ആന്റണിയുടെ പ്രസംഗം. എഡിബി വായ്പ ലഭിക്കാനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയത് എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ്. ജിമ്മില്‍ അവതരിപ്പിക്കപ്പെട്ട പല പദ്ധതികളും എല്‍ഡിഎഫ് കാര്യമായി ആലോചിച്ചിരുന്നവയാണ്. - ആന്റണി പറഞ്ഞു.

ഞാന്‍ എല്‍ഡിഎഫിനെ കുറ്റപ്പെടുത്തുകയല്ല. അവര്‍ ധാരാളം നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. നിര്‍മ്മിച്ച്, പ്രവര്‍ത്തിപ്പിച്ച്, കൈമാറുക (ബോട്ട്) പദ്ധതി ആദ്യമായി കേരളത്തില്‍ അവതരിപ്പിച്ചത് എല്‍ഡിഎഫാണ്. എഡിബി വായ്പയ്ക്കുള്ള ഓട്ടത്തില്‍ എല്‍ഡിഎഫും യുഡിഎഫും സംയുക്ത ജേതാക്കളാണ്. നമുക്ക് ട്രോഫി ഒന്നിച്ച് പിടിക്കാം. - ആന്റണി പറഞ്ഞു.

പലപ്പോഴും ആന്റണിയുടെ പ്രസംഗത്തിനിടയില്‍ പ്രതിപക്ഷാംഗങ്ങള്‍ ബഹളമുണ്ടാക്കിക്കൊണ്ടിരുന്നു. കൊച്ചി വ്യവസായ ജലവിതരണപദ്ധതിയെപ്പറ്റി എല്‍ഡിഎഫ് കാലത്ത് ചര്‍ച്ച ചെയ്തതായുള്ള മിനിറ്റ്സ് രേഖ മേശപ്പുറത്ത് വയ്ക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിപക്ഷം ബഹളമുണ്ടാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X