ആറ്റുകാല്‍ പൊങ്കാല ഉത്സവം ഫിബ്രവരി ഒമ്പത് മുതല്‍
തിരുവനന്തപുരം: ഈ വര്‍ഷത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഫിബ്രവരി ഒമ്പത് ഞായറാഴ്ച തുടങ്ങും.
ഫിബ്രവരി ഒമ്പത് 8.40ന് കാപ്പുകെട്ടി കുടിയിരുത്തല്‍ ചടങ്ങോടെയായിരിക്കും ഉത്സവത്തിന് തുടക്കം കുറിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന സ്ത്രീകള്‍ പങ്കെടുക്കുന്ന പൊങ്കാല ഫിബ്രവരി 17നാണ്.
ഒമ്പതിന് വൈകീട്ട് അഞ്ച് മണിയ്ക്ക് നടക്കുന്ന സാംസ്കാരിക പരിപാടികള്‍ ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക പരിപാടികള്‍ രണ്ട് വേദികളിലായി നടക്കും.
ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥ പറയുന്ന തോറ്റംപാട്ട് ഉത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നാണ്. എല്ലാ ദിവസവും തോറ്റംപാട്ടുണ്ടാവും.
ഫിബ്രവരി ഒമ്പതിന് ചലച്ചിത്ര നടി ശ്രീവിദ്യയുടെ സംഗീത കച്ചേരിയുണ്ടാവും. ഫിബ്രവരി 11ന് ചലച്ചിത്ര നടി ലക്ഷ്മി ഗോപാലസ്വാമി ശാസ്ത്രീയനൃത്തം അവതരിപ്പിക്കും.
ഗാനമേള, നൃത്തം, കോമഡി പരിപാടികള്‍ എന്നിവയും ഉത്സവത്തോട് അനുബന്ധിച്ചുണ്ടാവും.












Click it and Unblock the Notifications