Get Updates
Get notified of breaking news, exclusive insights, and must-see stories!

ജൈവവൈവിധ്യ ബോര്‍ഡ് രൂപീകരിക്കും

തിരുവനന്തപുരം: സംസ്ഥാനകത്തെ ജൈവവൈവിധ്യത്തിനുള്ള ഭീഷണി നേരിടുന്നതിനും പ്രകൃതി വിഭവങ്ങള്‍ അനധികൃതമായി ചൂഷണം ചെയ്യുന്നത് തടയുന്നതിനും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.

15-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വിവിധ ശാസ്ത്ര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ബോര്‍ഡ് ഏകോപിപ്പിക്കും. ഗവേഷണത്തിനും ബോര്‍ഡ് പ്രോത്സാഹനം നല്‍കും.

ഉയര്‍ന്നതോതിലുള്ള ജനസാന്ദ്രതയും വെള്ളം പോലുള്ള വിഭവങ്ങളുടെ അമിതചൂഷണവും പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും വന്‍ഭീഷണിയുയര്‍ത്തിയിട്ടുണ്ട്. ജൈവവൈവിധ്യത്തിന്റെ ആധികാരികമായ രേഖകളില്ലാത്തതിനാല്‍ ജൈവവൈവിധ്യത്തിനുള്ള ഭീഷണിയെ ചെറുക്കാന്‍ നമുക്കാവുന്നില്ല.

ശാസ്ത്ര-സാങ്കേതിക മേഖലകളിലെ വിപുലീകരണ പരിപാടികള്‍ക്കായി നടപ്പിലാക്കുന്ന കര്‍മ പദ്ധതിയുടെ ഭാഗമായി ഒരു സംസ്ഥാന ജൈവസാങ്കേതിക നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കിവരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+