വാറന്റ് പിന്‍വലിക്കാന്‍ സിബിഐ ഹര്‍ജി
കൊച്ചി: ചേകന്നൂര്‍ മൗലവി വധക്കേസിലെ പ്രതികളിലൊരാളായിരുന്ന കാരന്തൂര്‍ സ്വദേശി ഉമര്‍ ഹാജിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതും അയാള്‍ക്കെതിരെയുള്ള അറസ്റ് വാറന്റും പിന്‍വലിക്കണമെന്ന് സി ബി ഐ കോടതിയോട് ആവശ്യപ്പെട്ടു.
എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഈ ആവശ്യമുന്നയിച്ച് സി ബി ഐ ഹര്‍ജി നല്‍കിയത്. സി ബി ഐയുടെ ആവശ്യപ്രകാരമാണ് നേരത്തെ ഉമര്‍ ഹാജിയ്ക്കെതിരെ അറസ്റ് വാറന്റയച്ചിരുന്നത്.
വിശദമായ തുടര്‍ അന്വേഷണത്തില്‍ ഉമര്‍ ഹാജി കുറ്റക്കാരനല്ലെന്ന് ബോധ്യമായതായി സി ബി ഐ ഇന്‍സ്പെക്ടര്‍ വി. ടി. നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. മൗലവിയെ തട്ടിക്കൊണ്ടുപോയ ജീപ്പിന്റെ ഉടമയെന്ന നിലയിലാണ് ഹാജിയെ പ്രതി ചേര്‍ത്തത്. എന്നാല്‍ ജീപ്പ് കൈവശം വെച്ച് ഉപയോഗിച്ചിരുന്നത് കേസില്‍ ഇപ്പോള്‍ ഒമ്പതാം പ്രതിയായ ഉമര്‍ ഹാജിയുടെ സഹോദരന്‍ കാരന്തൂര്‍ മുസലിയാരാണെന്ന് ബോധ്യപ്പെട്ടതായി ഹര്‍ജിയില്‍ വ്യക്തമാക്കി.
കേസിലെ കുറ്റപത്രത്തില്‍ നിന്ന് നേരത്തെ ഉമര്‍ ഹാജിയെ ഒഴിവാക്കിയിരുന്നു.












Click it and Unblock the Notifications