എറണാകുളത്ത് വീണ്ടും ആന വിരണ്ടു
മട്ടാഞ്ചേരി: എറണാകുളത്ത് വീണ്ടും ആന വിരണ്ടു. കഴിഞ്ഞ കുറേദിവസങ്ങളായി ഭക്ഷണം കൊടുക്കാതെ പീഡിപ്പിയ്ക്കപ്പെട്ട ലക്ഷ്മണന്‍ എന്ന ആനയാണ് വിരണ്ടത്. രണ്ടാഴ്ചയ്ക്ക് മുമ്പ് എറണാകുളത്ത് ഒരു ആന പാപ്പാനെ കൊന്നിരുന്നു.
വിശന്ന് വലഞ്ഞ ആന ഒരു കടയില്‍ കയറി പഴകുല തിന്നു. ഇത് കണ്ട് അടുത്തെത്തിയ പാപ്പാനെ ആന തട്ടി വീഴ്ത്തി. ഓടയില്‍ വീണ പാപ്പാന്‍ ഓടി രക്ഷപ്പെട്ടു. ഒരുസ്ത്രീയുള്‍പ്പടെ പല വഴിയാത്രക്കാരെയും ആന വിരട്ടി ഓടിച്ചു. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. രാത്രി വൈകി പാപ്പാന്‍ ആനയെ തളച്ചു.












Click it and Unblock the Notifications