വെള്ളില ഫൈസി അപകടത്തില്‍ മരിച്ചു
ജിദ്ദ: സുന്നി നേതാവും പ്രഭാഷകനുമായ വെള്ളില മുഹമ്മദ് ഫൈസി ഉള്‍പ്പെടെ മൂന്നുപേര്‍ മദീനയില്‍ വാഹനാപകടത്തില്‍ മരിച്ചു. ജനവരി 29 ബുധനാഴ്ചയാണ് അപകടമുണ്ടായത്. അഞ്ചു മലയാളികള്‍ക്ക് പരിക്കുണ്ട്.
മുന്‍ എഇഒ കോഴിക്കോട് നല്ലളം മുല്ല വീട്ടില്‍ മുഹമ്മദ്(87), ഈജിപ്തുകാരനായ ബസ് ഡ്രൈവര്‍ എന്നിവരാണ് മരിച്ചമറ്റുള്ളവര്‍.
സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ മലപ്പുറം ജില്ലാ പ്രസിഡണ്ടാണ് വെള്ളില ഫൈസി. അല്‍മഖ്റൂബ് ഹജ്ജ് ഗ്രൂപ്പിന്റെ അമീര്‍ കൂടിയാണ് വെള്ളില ഫൈസി. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, സുന്നി വോയ്സ് പത്രാധിപ സമിതിയംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചുവരികയായിരുന്നു. ഭാര്യ: നഫീസ മക്കള്‍: സഫ്വാന്‍, യാസര്‍, സുഅദ, അസ്മ, നജീബ്. വെള്ളില മുഹമ്മദ് ഫൈസി തുടര്‍ച്ചയായ നാലാം വര്‍ഷമാണ് വേങ്ങര ആസ്ഥാനമായ മബ്റൂഖ് ഹജ്ജ് ഗ്രൂപ്പില്‍ തീര്‍ത്ഥാടനത്തിനെത്തിയത്. ഗ്രൂപ്പിന്റെ നായകായ ഫൈസി 129 പേരടങ്ങുന്ന സംഘത്തെയാണ് നയിച്ചിരുന്നത്.
മദീനയ്ക്ക് 20 കി. മീറ്റര്‍ അകലെ ബുധനാഴ്ച ഇന്ത്യന്‍ സമയം രാവിലെ എട്ട് മണിക്കാണ് അപകടമുണ്ടായത്. ഫൈസിയും സംഘവും സഞ്ചരിച്ചിരുന്ന ബസ്സ് മറ്റൊരു ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു .
താനൂര്‍ ഓമച്ചപ്പുഴ കുഞ്ഞാലന്‍, കൂരിയാട് പാലമഠത്തില്‍ പുതുപ്പറമ്പില്‍ എന്ന മുഹമ്മദലി, വേങ്ങര പൂഴിത്തറ അഹമ്മദ്,പുള്ളാട്ട് കദിയക്കുട്ടി, എ.ആര്‍.നഗര്‍ ചുക്കാന്‍ അഷ്റഫ് എന്നിവര്‍ മദീന കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഫൈസിയുടെ മൃതദേഹം മദീന കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലും മുഹമ്മദിന്‍െറ മൃതദേഹം മീഗത്ത് സര്‍ക്കാര്‍ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. മുഹമ്മദിന്‍െറ മൃതദേഹം മദീനയില്‍തന്നെ ഖബറടക്കും.












Click it and Unblock the Notifications