കഠിനംകുളത്ത് പൊലീസ് വെടിവയ്പ്
തിരുവനന്തപുരം: പൊലീസ് തിരുവന്തപുരത്ത് ആകാശത്തേയ്ക്ക് വെടിവച്ചു. കലാപം ഉണ്ടാക്കിയ ഇരുവിഭാഗം മത്സ്യ തൊഴിലാളികളെ പിരിച്ച് വിടാനായി കഠിനംകുളം പ്രദേശത്താണ് പൊലീസ് വെടിവച്ചത്.
അഞ്ച്തവണയാണ് പൊലീസ് വെടിവച്ചത്. ജനവരി 30 വ്യാഴാഴ്ച രാവിലെയാണ് സംഭവം.
അക്രമത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. അക്രമികള്‍ അഞ്ച് വള്ളങ്ങള്‍ തീവച്ച് നശിപ്പിച്ചു. ഇതിനെതുടര്‍ന്നാണ് അക്രമം തുടങ്ങിയത്. രാത്രിയില്‍ കടലില്‍ വച്ച് രണ്ട് വള്ളങ്ങളിലുണ്ടായിരുന്നവര്‍ തമ്മിലുണ്ടായ വഴക്കാണ് കലാപത്തില്‍ കലാശിച്ചത്. കഠിനംകുളം പ്രദേശത്താകെ കനത്ത പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റൂറല്‍ പൊലീസ് സൂപ്രണ്ടന്റ് പറഞ്ഞു.












Click it and Unblock the Notifications