വി. എസിനെതിരായ കേസ് അവസാനിപ്പിച്ചു
കൊച്ചി: ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയകിന് ദേശാഭിമാനി എഡിറ്ററും പ്രതിപക്ഷ നേതാവുമായ വി. എസ്. അച്യുതാനന്ദനും ദേശാഭിമാനി പ്രിന്ററും പബ്ലിഷറുമായ പി. കരുണാകരനുമെതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അവസാനിപ്പിച്ചു.
അച്യുതാനന്ദനും കരുണാകരനും ക്ഷമാപണം നടത്തിയതിന്റെ അടിസ്ഥാനത്താലാണ്ചീഫ് ജസ്റിസ് ജെ. എല്‍. ഗുപ്ത, എം. രാമചന്ദ്രന്‍ എന്നിവരുള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചത്.
തര്യന്‍ ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കഴിഞ്ഞ ആഗസ്ത് അഞ്ചിന് മൂന്നാറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോടതിയലക്ഷ്യപരമായ പ്രസ്താവന നടത്തിയിരുന്നുവെന്ന് പറയുന്നത്.
തന്റെ പ്രസ്താവന ശരിയായ വിധത്തിലല്ല പത്രം റിപ്പോര്‍ട്ട് ചെയ്തതെന്നും തിരുത്തിയ പ്രസ്താവന ആഗസ്ത് ഏഴിന് പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നെന്നും അച്യുതാനന്ദന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.












Click it and Unblock the Notifications