കേരളത്തിലും മറു സംസ്ഥാന ലോട്ടറി നിരോധിച്ചേക്കും
തിരുവനന്തപുരം: കേരളത്തില്‍ മറുസംസ്ഥാന ലോട്ടറി ടിക്കറ്റുകള്‍ വില്‍ക്കുന്നത് നിരോധിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ധനമന്ത്രി കെ. ശങ്കരനാരായണന്‍ നിയമസഭയില്‍ അറിയിച്ചു.
ഓണ്‍ലൈന്‍ ലോട്ടറിയുടെ പ്രചാരം സംസ്ഥാന സര്‍ക്കാരിന്റെ കടലാസ് ലോട്ടറിയുടെ വില്പനയെ സാരമായി ബാധിച്ചിട്ടുണ്ട്.
അതേ സമയം സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ ലോട്ടറി തുടങ്ങുന്നുന്നതിനുള്ള നീക്കത്തിലാണ്. ഇതുസംബന്ധിച്ച നടപടികള്‍ സ്വീകരിക്കുന്നതിന് ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ട്- മന്ത്രി അറിയിച്ചു.












Click it and Unblock the Notifications