തമിഴ്നാട് പറമ്പിക്കുളം-അലിയാര്‍ കരാര്‍ ലംഘിക്കുന്നു
തിരുവനന്തപുരം: 1970ലെ പറമ്പിക്കുളം-അലിയാര്‍ കരാര്‍ ലംഘിച്ച് തമിഴ്നാട് കൂടുതല്‍ വെള്ളമുപയോഗിക്കുകയാണെന്ന് ജലവിഭവ വകുപ്പ് ടി. എം. ജേക്കബ് നിയമസഭയെ അറിയിച്ചു.
ജനവരി 30 വ്യാഴാഴ്ച കോണ്‍ഗ്രസിലെ കെ. എ. ചന്ദ്രന്‍ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
1958 മുതല്‍ പ്രാബല്യത്തില്‍ വരുംവിധം 1970ല്‍ ഒപ്പുവെച്ച കരാര്‍ വ്യവസ്ഥയനുസരിച്ച് 1988ല്‍ പുതുക്കേണ്ടതായിരുന്നു. ഇരുസംസ്ഥാനങ്ങളും ഇതുസംബന്ധിച്ച് എട്ടു വട്ടം ചര്‍ച്ച നടത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ നടത്തിയ മന്ത്രിതല യോഗത്തെ തുടര്‍ന്ന് ഇരുസംസ്ഥാനങ്ങളില്‍ നിന്നുമുള്ള അംഗങ്ങളുള്‍പ്പെട്ട വിദഗ്ധസമിതി രൂപീകരിച്ചിരുന്നു. രണ്ട് തവണ സമിതി യോഗം ചേര്‍ന്നൈങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കുന്നതേയുള്ളൂ.
സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കരാര്‍ പുന:പരിശോധിക്കുന്നതിനായി മന്ത്രിതല യോഗം ചേരും. എത്രയും പെട്ടെന്ന് കരാര്‍ പുന:പരിശോധിക്കണമെന്നാണ് കേരളത്തിന്റ ആവശ്യം- ജേക്കബ് പറഞ്ഞു.












Click it and Unblock the Notifications