കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തെ വിറ്റുതുലക്കുന്നു: വിഎസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വികസനത്തിന്റെ പേരില്‍ കേരളത്തെ വിറ്റുതുലയ്ക്കാനാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ജനവരി 30 വ്യാഴാഴ്ച നിയമസഭയില്‍ നന്ദിപ്രമേയ ചര്‍ച്ച ഉപസംഹരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ഇടുക്കിയിലും എറണാകുളത്തും 2,500 ഏക്കറോളം സര്‍ക്കാര്‍ ഭൂമി തുച്ഛവിലയ്ക്ക് വില്ക്കാന്‍ ശ്രമം നടക്കുന്നു. അടിസ്ഥാനസൗകര്യ വികസനം എന്ന ഓമനപ്പേരില്‍ ഈ ഭൂമി സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് ഭൂവികസന രംഗത്ത് താല്പര്യങ്ങളുള്ളവരാണ്. - വിഎസ് ആരോപിച്ചു.

കഴിഞ്ഞ 20മാസമായി ഈ സര്‍ക്കാര്‍ കേരളത്തിലെ വര്‍ഗ്ഗീയ കലാപങ്ങള്‍ ഒതുക്കുന്നതില്‍ പരാജയപ്പെട്ടു. കേരളത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ഇക്കാര്യത്തില്‍ വാജ്പേയിയുടെ സഹോദരന്മാരെപ്പോലെയാണ് കേരളത്തിലെ മന്ത്രിമാര്‍ പെരുമാറുന്നത്. - വിഎസ് ചൂണ്ടിക്കാട്ടി.

കേരളത്തിന് വികസനത്തിനായി ലഭിക്കേണ്ട കോടികള്‍ സര്‍ക്കാര്‍ അനാസ്ഥമൂലം കിട്ടാതായി. 2002-2003 കാലത്ത് 4026 കോടിയുടെ പദ്ധതിത്തുക കൃത്യമായി ഉപയോഗിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ 1500 കോടിയുടെ ഗ്രാന്റ് നഷ്ടമായി. സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലം 2001-2002 കാലത്ത് 1000 കോടിയും നഷ്ടമായി. ഇല്ലാത്ത സാമ്പത്തികപ്രതിസന്ധിയുടെ പേരില്‍ ജനങ്ങളെ പിഴിയുകയാണ് ഈ സര്‍ക്കാരെന്നും അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X