ഇറാഖ്: സമയം നല്‍കണമെന്ന് പരിശോധകര്
ലണ്ടന്‍: ഇറാഖിന്റെ പക്കല്‍ ആണവായുധങ്ങളുണ്ടോ എന്ന് അന്തിമവിധിയെഴുതാന്‍ കുറച്ചു മാസങ്ങള്‍ കൂടി വേണ്ടിവരുമെന്ന് യുഎന്‍ ആയുധപരിശോധകര്‍.
അടുത്ത ഏതാനും മാസങ്ങള്‍ കൂടി വേണ്ടിവരും. കുറഞ്ഞത് നാലഞ്ച് മാസങ്ങളെങ്കിലും. എങ്കില്‍ ഇറാഖിന്റെ പക്കല്‍ ആണവായുധമുണ്ടോ ഇല്ലയോ എന്ന അന്തിമനിഗമനത്തില്‍ എത്താന്‍ കഴിഞ്ഞേക്കും.- ആയുധപരിശോധകരുടെ ചുമതലയുള്ള അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ തലവന്‍ മുഹമ്മദ് എല്‍ബരാദെ പറഞ്ഞു.
യുഎന്‍ രക്ഷാസമിതിയില്‍ സമര്‍പ്പിച്ച തന്റെ റിപ്പോര്‍ട്ടിലാണ് എല്‍ബാരദെ ഏതാനും മാസങ്ങള്‍ കൂടി സമയം വേണമെന്നാവശ്യപ്പെട്ടിരിക്കുന്നത്. എത്ര സമയം വേണമെന്ന് കൃത്യമായി സൂചിപ്പിച്ചിട്ടില്ലെങ്കിലും ഏതാനും മാസങ്ങള്‍ ഏതാനും മാസങ്ങള്‍ സമാധാനത്തിനുള്ള അമൂല്യമായ മൂലധനമായിരിക്കുമെന്ന് എല്‍ ബരാദെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഇറാഖ് പരമാവധി സഹകരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ആണവായുധങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ മിതമായ തോതില്‍ അവര്‍ സഹകരിക്കുന്നുണ്ട്. പക്ഷെ രാസ-ജൈവായുധങ്ങളുമായി ബന്ധപ്പെട്ട് സംശയമുള്ള പ്രദേശങ്ങളില്‍ അവര്‍ അന്വേഷണസംഘവുമായി വേണ്ടത്ര സഹകരിക്കുന്നില്ല. - എല്‍ ബരാദെ പറഞ്ഞു.
ഉടനെ തന്നെ ഇക്കാര്യത്തില്‍ ഇറാഖ് മനംമാറ്റം കാണിക്കേണ്ടിയിരിക്കുന്നു. അങ്ങിനെ മാറിയാല്‍, ആയുധപരിശോധനയിലൂടെ തന്നെ ഇറാഖിനെ നിരായുധീകരിക്കാമെന്ന് കരുതുന്നു. - എല്‍ ബരാദെ പറഞ്ഞു.
ഇറാഖിന്റെ കയ്യില്‍ കൂട്ടനാശത്തിനുള്ള ആയുധങ്ങളുണ്ടോ എന്നത് സംബന്ധിച്ച് ഞാന്‍ ഊഹാപോഹങ്ങള്‍ നടത്തുന്നില്ല. ആണവശേഷിയുടെ കാര്യത്തില്‍ ഇറാഖിനേക്കാള്‍ വലിയ ഭീഷണി വടക്കന്‍ കൊറിയയാണ്. കൊറിയ ഇക്കാര്യത്തില്‍ എത്രയോ മുന്നിലാണ്. വടക്കന്‍ കൊറിയയെ ഉടനെ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. - എല്‍ ബരാദെ അഭിപ്രായപ്പെട്ടു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications