തീവ്രവാദി സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍
കോഴിക്കോട്: ജമ്മു കശ്മീരില്‍ സമാധാനം കൈവരിക്കാനായി വിവിധ തീവ്രവാദി സംഘടനകളുമായി കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഐ. ഡി. സ്വാമി പറഞ്ഞു.
കശ്മീരിനെ തീവ്രവാദത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വിവിധ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രം ഒരുക്കമാണ്. ചര്‍ച്ചയ്ക്ക് തയ്യാറാവുമ്പോള്‍ തന്നെ കശ്മീരിലെ തീവ്രവാദത്തെ അടിച്ചമര്‍ത്താനുള്ള നടപടികളും കേന്ദ്രം സ്വീകരിക്കും. ജനവരി 31 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സ്വാമി പറഞ്ഞു.
കശ്മീരില്‍ തീവ്രവാദം ഇല്ലാതാക്കാനുള്ള മുഫ്തി മുഹമ്മദ് സയിദ് സര്‍ക്കാരിന്റെ എല്ലാ നടപടികള്‍ക്കും കേന്ദ്രം പിന്തുണ നല്‍കും.
സംസ്ഥാനങ്ങളിലെ പൊലീസിനെ ആധുനികവത്കരിക്കാനുള്ള പരിപാടിക്ക് കേന്ദ്രം നല്‍കുന്ന സംഭാവന 50 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ട്. ഫിബ്രവരി എട്ടിന് നടക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും.
സംസ്ഥാന സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് അയയ്ക്കുകയാണെങ്കില്‍ കേരളത്തില്‍ താമസിക്കുന്ന പാകിസ്ഥാന്‍ പൗരന്മാരെ അഭയാര്‍ഥികളായി പരിഗണിക്കുന്നതിനെ കുറിച്ച് വിശദമായി പഠിക്കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.












Click it and Unblock the Notifications