താക്കറെയുടെ മകന്‍ ശിവസേന എക്സിക്യൂട്ടീവ് പ്രസിഡന്റ്
മുംബൈ: ബാല്‍ താക്കറെയുടെ മകന്‍ ഉദ്ദവിനെ ശിവസേനയുടെ എക്സിക്യൂട്ടീവ് പ്രസിഡന്റായി നിയമിച്ചു.
പുതിയ സ്ഥാനമുണ്ടാക്കി മകനെ നേതൃനിരയിലേക്ക് കൊണ്ടുവന്നത് ഉദ്ദവ് ബാല്‍ താക്കറെയുടെ പിന്‍ഗാമിയാവുമെന്ന സൂചനയാണ് നല്‍കുന്നതെന്ന് രാഷ്ട്രീയവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യപ്രകാരമാണ് ഉദ്ദവിനെ എക്സിക്യൂട്ടൂീവ് പ്രസിഡന്റാക്കിയതെന്ന് ബാല്‍ താക്കറെ പറഞ്ഞു.
മഹബലേശ്വരത്തു നടന്ന രണ്ടു ദിവസത്തെ പാര്‍ട്ടി സമ്മേളനത്തിലാണ് ഉദ്ദവിനെ എക്സിക്യൂട്ടീവ് പ്രസിഡന്റായി തിരഞ്ഞെടുക്കുന്നുവെന്ന പ്രഖ്യാപനമുണ്ടായത്.












Click it and Unblock the Notifications