നിയമസഭാ തിരഞ്ഞെടുപ്പ്: വിജ്ഞാപനമായി
ദില്ലി: നാല് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചു.
ഹിമാചല്‍ പ്രദേശം, മേഘാലയം, നാഗാലാന്റ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലേക്ക് ഫിബ്രവരി 26നാണ് വോട്ടെടുപ്പ് നടക്കുന്നത്.
ഹിമാചല്‍ പ്രദേശില്‍ 65ഉം മറ്റ് മൂന്ന് സംസ്ഥാനങ്ങളില്‍ 60 വീതവും നിയമസഭാ സീറ്റുകളാണുള്ളത്. ഹിമാചല്‍ പ്രദേശത്തിലെ മൂന്ന് മണ്ഡലങ്ങളിലേക്ക് ജൂണിലേ തിരഞ്ഞെടുപ്പ് നടക്കൂ.
പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫിബ്രവരി ഏഴാണ്. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഫിബ്രവരി 10. ഉത്തര്‍പ്രദേശില്‍ രണ്ട് മണ്ഡലങ്ങളിലേക്കും ജമ്മു കശ്മീര്‍, തമിഴ്നാട്, ജാര്‍ഖണ്ഡ്, കര്‍ണാടകം, മഹാരാഷ്ട്ര, അസം എന്നീ സംസ്ഥാനങ്ങളില്‍ ഓരോ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് നടക്കും.












Click it and Unblock the Notifications