സ്കൂളുകളില്‍ തൊഴില്‍ സംരംഭക ക്ലബുകള്‍
തിരുവനന്തപുരം: സ്കൂളുകളിലും കോളെജുകളിലും തൊഴില്‍ സംരംഭക ക്ലബുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ മുന്‍ കൈയെടുക്കുന്നു.
ഉദീരീകരണത്തിന്റേയും ആഗോളീകരണത്തിന്റേയും ഇക്കാലത്തെ കുട്ടികളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പരിശീലിപ്പിയ്ക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. സര്‍ക്കാര്‍ തൊഴിലിനായി അലയുന്നവരുടെ എണ്ണം ഇതുവഴി കുറയ്ക്കാനാവുമെന്നാണ് അധികൃതര്‍ കരുതുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ വകുപ്പും വിദ്യാഭ്യാസ വകുപ്പും സഹകരിച്ചാണ് ഈ ക്ലബുകള്‍ രൂപീകരിയ്ക്കുന്നത്.
കേരളാ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് എന്ന സ്ഥാപനമായിരിയ്ക്കും ഈ പദ്ധതി നടപ്പാക്കുന്നത്. ഇത്തരത്തിലുള്ള കേരളത്തിലെ ആദ്യ ക്ലബ് എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് കോളെജില്‍ 2003 ഫെബ്രുവരി നാലിന് ആരംഭിയ്ക്കും.












Click it and Unblock the Notifications