കൂടുതല്‍ മദ്യഷാപ്പുകള്‍ തുടങ്ങില്ല: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ മദ്യഷാപ്പുകളോ ബാറുകളോ തുടങ്ങില്ലെന്ന് എക്സൈസ് മന്ത്രി ടി. കെ. ശങ്കരനാരായണന്‍ നിയമസഭയില്‍ അറിയിച്ചു.
300 മദ്യഷാപ്പുകളാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. ഇതില്‍ 254 ഷാപ്പുകള്‍ ബിവറേജസ് കോര്‍പ്പറേഷന്റെയും 46 ഷാപ്പുകള്‍ കണ്‍സ്യൂമര്‍ ഫെഡറേഷന്റെയും ഉടമസ്ഥതയിലാണ്. ഇതിന് പുറമെ 484 ബാറുകളും 4.356 കള്ള് ഷാപ്പുകളുമാണ് സംസ്ഥാനത്തുള്ളത്.
74 ലക്ഷം കേസ് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാണ് ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ വിറ്റത്. ഇത് റെക്കോഡ് വില്പനയാണ്. ഇതുവഴി സംസ്ഥാനത്തിന് 1152 കോടി രൂപയാണ് കിട്ടിയത്. മദ്യഉപഭോഗത്തില്‍ കേരളത്തിന് ഇന്ത്യയില്‍ രണ്ടാം സ്ഥാനമാണ്. ഒന്നാം സ്ഥാനം പഞ്ചാബിനാണ്.












Click it and Unblock the Notifications