നെയ്യാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്നാടിന് വെള്ളം
നാഗര്‍കോവില്‍: തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്നാടിന് വെള്ളം നല്‍കാന്‍ തുടങ്ങി. 150 ക്യുസെക്സ് വെള്ളമാണ് നല്‍കുന്നത്.
കന്യാകുമാരി ജില്ലയിലെ വിളവങ്കോട് താലൂക്കിലെ കൃഷിയ്ക്കാവശ്യമായ വെള്ളമാണ് നെയ്യാര്‍ അണക്കെട്ടില്‍ നിന്ന് നല്‍കുന്നത്. ജല വിഭവ വകുപ്പിന്റെ കന്യാകുമാരി ജില്ലയിലെ എക്സിക്യൂട്ടീവ് എഞ്ചിനിയറാണ് ഇത് അറിയിച്ചത്. വിളവന്‍കോട് താലൂക്കിലെ 5,000 ഏക്കര്‍ സ്ഥലത്തെ നെല്‍ക്യഷിയ്ക്ക് ഇത് പ്രയോജനം ചെയ്യും. അടുത്ത 20 ദിവസം തുടര്‍ച്ചയായി വെള്ളം നല്‍കണമെന്ന് തമിഴ്നാട് കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കന്യാകുമാരി ജില്ലയിലെ അണക്കെട്ടുകളായ പെരിഞ്ചാണി, ചിറ്റാര്‍ ഒന്ന്, ചിറ്റാര്‍ രണ്ട് എന്നിവയില്‍ ആവശ്യമായ വെള്ളം ഇപ്പോള്‍ ഇല്ല. 14,000 ഏക്കര്‍ നെല്‍പാടമാണ് കന്യാകുമാരി ജില്ലയിലുള്ളത്.












Click it and Unblock the Notifications