കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

14 പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടി പുന:സംഘടിപ്പിക്ക ും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ 14 പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടി ഈ വര്‍ഷം പുന:സംഘടിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ജനവരി 31 വെള്ളിയാഴ്ച നിയമസഭയെ അറിയിച്ചു.

ഇതുകൂടാതെ നിലവില്‍ 12 പൊതുമേഖലാ സ്ഥാപനങ്ങള്‍ പുന:സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സ്വമേധയാ പിരിഞ്ഞുപോവല്‍ പദ്ധിയും വണ്‍ടൈം സെറ്റില്‍മെന്റും നടപ്പിലാക്കും. ആദ്യഘട്ടത്തില്‍ പുന:സംഘടിപ്പിക്കുന്ന 12 സ്ഥാപനങ്ങളില്‍ സ്വമേധയാ പിരിഞ്ഞുപോവല്‍ പദ്ധിതിയും വണ്‍ടൈം സെറ്റില്‍മെന്റും നടപ്പിലാക്കുന്നതിന് എഡിബി വായ്പയില്‍ നിന്ന് 100 കോടിയുടെ ധനസഹായം ലഭിക്കും. ഇതില്‍ 80 കോടി ഈ വര്‍ഷം തന്നെ ലഭിക്കും.

വിരമിച്ചവര്‍ക്ക് പുനര്‍നിയമനം നല്‍കുന്നത് നിരുത്സാഹപ്പെടുത്തുമെന്നും അനാവശ്യനിയമനങ്ങള്‍ ഒഴിവാക്കുമെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X