പള്ളികളുടെ ലിസ്റ് സ്വതന്ത്ര ഏജന്‍സി തയ്യാറാക്കണം
ആലുവ: മലങ്കര സഭാതര്‍ക്കം പരിഹരിക്കുന്നതിന് ഇരുവിഭാഗവും അവകാശപ്പെടുന്ന പള്ളികളുടെ ലിസ്റ് സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് തയ്യാറാക്കണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി വയലാര്‍ രവി പറഞ്ഞു.
എട്ട് പള്ളികളുടെ കാര്യത്തിലുള്ള തര്‍ക്കമാണ് ആദ്യം പരിഹരിക്കേണ്ടത്. കോടതിവിധികളുടെ അടിസ്ഥാനത്തില്‍ തന്നെ പ്രശ്നം പരിഹരിക്കണമെന്ന നിലപാടിനെ ഇരുവിഭാഗവും സ്വാഗതം ചെയ്തിട്ടുണ്ടെന്ന് രവി പറഞ്ഞു.
ജനവരി 30 വ്യാഴാഴ്ച യാക്കോബായ പ്രതിനിധികളുമായി രവി ചര്‍ച്ച നടത്തി. മന്ത്രിസഭാ ഉപസമിതിയുമായുള്ള ചര്‍ച്ച താത്കാലിക ധാരണ ചില പള്ളികളെ സംബന്ധിച്ചു മാത്രമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ചര്‍ച്ചയ്ക്ക് ശേഷം ദില്ലിയിലേക്ക് പോയ രവി ഫിബ്രവരി രണ്ടിന് തിരിച്ചെത്തി ചര്‍ച്ച തുടരും. മന്ത്രിസഭാ ഉപസമിതി അംഗം മന്ത്രി കെ. ശങ്കരനാരായണനുമായും അദ്ദേഹം ചര്‍ച്ച നടത്തും.












Click it and Unblock the Notifications