മണല്‍വാരല്‍: തീരുമാനം പഠനത്തിന് ശേഷം
തിരുവനന്തപുരം: കേന്ദ്ര എജന്‍സികളുടെ പാരിസ്ഥിതിക സാധ്യതാ പഠനത്തിന് ശേഷമേ കടല്‍ മണല്‍വാരല്‍ പദ്ധതി സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂവെന്ന് വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചു.
മുംബൈ ആസ്ഥാനമായുള്ള ക്രൗണ്‍ മാര്‍ട്ടിം കമ്പനിയാണ് കടല്‍ മണല്‍വാരല്‍ പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നത്. പദ്ധതി നിര്‍ദേശം ജിയോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യയും നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ഓഷ്യനോഗ്രാഫിയും പോലുള്ള കേന്ദ്ര ഏജന്‍സികളുടെ പഠനത്തിന് വിടും.
മണല്‍വാരല്‍ മനുഷ്യവാസത്തിനും മത്സ്യബന്ധനത്തിനും ഭീഷണിയാവുമോ തുടങ്ങിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ചായിരിക്കും പഠനം നടത്തുന്നത്- മന്ത്രി പറഞ്ഞു.
മണല്‍വാരല്‍ പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും മത്സ്യത്തൊഴിലാളികളും പ്രതിഷേധവുമായി മുന്നോട്ടുവന്നിട്ടുണ്ട്.












Click it and Unblock the Notifications