ഈഴവരെ സഹായിയ്ക്കുന്ന പാര്‍ട്ടിയെ തുണയ്ക്കും
കണ്ണൂര്‍: ഈഴവരെ സഹായിയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ഏതായാലും അതിനെ തുണയ്ക്കുമെന്ന് എസ് എന്‍ ഡി പി വ്യക്തമാക്കി.
പാര്‍ട്ടികള്‍ പിന്നോക്ക സമുദായങ്ങളെ പിന്‍തുണയ്ക്കുന്ന നയമാണ് സ്വീകരിയ്ക്കേണ്ടത്. ഇതില്‍ ഈഴവരെ തുണയ്ക്കുന്ന പാര്‍ട്ടിയെ ആയിരിയ്ക്കും സംഘടന പിന്‍താങ്ങുന്നത്. അത് ഏത് പാര്‍ട്ടിയായാലും വേണ്ടില്ല. അടുത്ത സര്‍ക്കാര്‍ രൂപീകരണ വേളയിലായിരിയ്ക്കും എസ്. എന്‍. ഡി. പി ഈ നയം സ്വീകരിയ്ക്കുന്നത്. സംഘടനയുടെ അദ്ധ്യക്ഷന്‍ സി. കെ. വിദ്യാസാഗറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രൂവരി ഒന്നാം തീയതി നടത്തുന്ന മലബാര്‍ മഹാസംഗമത്തിനെക്കുറിച്ച് വിശദീകരിയ്ക്കാനായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിദ്യാസാഗര്‍ ഇത് വ്യക്തമാക്കിയത്.
സ്വാശ്രയ പ്രൊഫഷണല്‍ കോളെജുകളില്‍ 75 ശതമാനം തലവരി സീറ്റുകളാക്കാനുള്ള തീരുമാനം പിന്നോക്ക വിഭാഗങ്ങള്‍ക്ക് ദോഷകരമായിരിയ്ക്കും. ഇതിനെതിരെ എസ്. എന്‍. ഡി. പി. പ്രക്ഷോഭം നടത്തും. 50 ശതമാനം സീറ്റുകളില്‍ മാര്‍ക്ക് അടിസ്ഥാനത്തിലുള്ള പ്രവേശനം നടത്തുകയാണ് വേണ്ടത്. വിദ്യാസാഗര്‍ പറഞ്ഞു.












Click it and Unblock the Notifications