കണ്ണൂരില്‍ 40 കോടിയുടെ തുണികേന്ദ്രം
തിരുവനന്തപുരം: കണ്ണൂരില്‍ 40 കോടിയുടെ തുണികേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ റിപ്പോര്‍ട്ട് അടുത്തുതന്നെ കേന്ദ്രത്തിന് മുന്നില്‍ വെക്കുമെന്ന് വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ അറിയിച്ചു.
കേന്ദ്രത്തിന്റെ തുണിത്തര അടിസ്ഥാന സൗകര്യ വികസന പരിപാടിയുടെ കീഴിലായി തുണികേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതി നിര്‍ദേശമാണ് കേന്ദ്രത്തിന് മുന്നില്‍ വെക്കുന്നത്. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് ഇതുസംബന്ധിച്ച് പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇത് കേന്ദ്രത്തിന് സമര്‍പ്പിക്കും.
തിരുവനന്തപുരത്ത് അപ്പാരല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് കേന്ദ്രം 17 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ടി. കെ. ബാലന്റെ (സിപിഎം) ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.


Click it and Unblock the Notifications