കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

14 ആദിവാസികുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കി

  • By Staff
Google Oneindia Malayalam News

കൊല്ലം: ക്ലാസിലെ എണ്ണം തികയ്ക്കാന്‍ കൊണ്ടുവന്ന14 ആദിവാസികുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കി.

ശാരീരിക്രമായ ഉപദ്രവിച്ചും ഭീഷണിപ്പെടുത്തിയും ആഹാരം നല്‍കാതെയുമാണ് സ്കൂളില്‍ നിന്ന് ആദിവാസി കുട്ടികളെ പുറത്താക്കിയതെന്നാണ് ആരോപണം.

കൊല്ലം ചടയമംഗലം ഹൈസ്കൂളിലാണ് ക്ലാസിലെ എണ്ണം തികയ്ക്കാനായി തിരുവനന്തപുരത്തെ അഗസ്ത്യവനം കന്നമ്മട ആദിവാസി കോളനിയിലെ 14 കുട്ടികളെ ചേര്‍ത്തത്. ഡിവിഷന്റെ എണ്ണം കുറയാതിരിക്കാന്‍ കാട്ടിയ കൃത്രിമം കണ്ടെത്തുകയും ക്രൈെംബ്രാഞ്ച് കേസെടുക്കുകയും ചെയ്തു.

അംബേദ്കര്‍ ഹോസ്റലില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി താമസിച്ചുവരികയായിരുന്നു ഈ കുട്ടികള്‍. ആവശ്യമായ ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് ഹോസ്റല്‍ നടത്തിപ്പ് തടസപ്പെട്ടപ്പോള്‍ കുട്ടികളെ മറ്റൊരിടത്ത് താമസിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്ന് കുട്ടികള്‍ക്ക് ആഹാരം നല്‍കാതെയും ശാരീരികമായി ഉപദ്രവിച്ചും ഇവിടെ നിന്ന് പറഞ്ഞുവിട്ടെന്നാണ് ആരോപണം.

സ്കൂളിലെ മാനേജര്‍ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നതിന്റെ പേരില്‍ ഒരു കേസ് നിലവിലുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X