Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൂറിസ്റ് വിസയിലെത്തി മതപ്രചാരണം നടത്തരുത്

തിരുവനന്തപുരം: വിനോദ സഞ്ചാര വിസയില്‍ സംസ്ഥാനത്തെത്തുന്നവര്‍ മതപ്രചാരണം നടത്തുന്നത് തടയേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി ജനവരി 31 വെള്ളിയാഴ്ച നിയമസഭയില്‍ അറിയിച്ചു.

വയനാട്ടിലെ ബത്തേരിയിലും ആലപ്പുഴയിലെ പള്ളിപാടും പെന്തകോസ്ത് വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരെ നടന്ന ആക്രമണങ്ങളെ കുറിച്ച് രാജു എബ്രഹാം (സി പി എം) ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ടൂറിസ്റ് വിസയിലെത്തുന്നവര്‍ മതപ്രചാരണം നടത്തുന്നത് നിയമവിരുദ്ധമാണ്. സംസ്ഥാനത്ത് വന്ന ് മതപ്രചരണം നടത്തണമെങ്കില്‍ അത് വിസയില്‍ കാണിച്ചിരിയ്ക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബത്തിേരിയില്‍ നടന്ന ആക്രമസംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ഒരാളെ അറസ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

മാതാ അമൃതാനന്ദമയീ മഠത്തില്‍ താമസിയ്ക്കുന്ന വിദേശികളുടെ വിസയെക്കുറിച്ചും അന്വേഷിയ്ക്കണമെന്ന് രാജു എബ്രഹാം ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+