നെടുങ്ങാടി ബാങ്ക് പി എന്‍ ബിയില്‍ ലയിച്ചു
കോഴിക്കോട്: നെടുങ്ങാടി ബാങ്കിന്റെ 174 ശാഖകളും പി എന്‍ ബിയുടെ ശാഖകളായി ഫിബ്രവരി ഒന്ന് ശനിയാഴ്ച മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങി.
നെടുങ്ങാടി ബാങ്ക് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര ധനകാര്യവകുപ്പിന്റെ വിജ്ഞാപനം വെള്ളിയാഴ്ച പുറത്തിറങ്ങിയിരുന്നു.
നെടുങ്ങാടി ബാങ്കിന് മൂന്ന് മാസം മുമ്പ് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം ശനിയാഴ്ച മുതല്‍ ഇല്ലാതായി. എല്ലാ ശാഖകളിലും ശനിയാഴ്ച മുതല്‍ പണമിടപാടുകള്‍ നടക്കുന്നുണ്ട്.
മെറട്ടോറിയം അവസാനിച്ചതോടെ നിക്ഷേപകര്‍ക്ക് മുഴുവന്‍ തുകയും വേണമെങ്കില്‍ പിന്‍വലിക്കാം. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ നിരക്കനുസരിച്ച് നിക്ഷേപകങ്ങള്‍ക്ക് പലിശ ലഭിക്കും.
തല്‍ക്കാലം നെടുങ്ങാടി ബാങ്കിന്റെ ബോര്‍ഡുകളുടെ മീതെ പി എന്‍ ബിയുടെ ബാനറുകള്‍ കെട്ടിയാണ് പ്രവര്‍ത്തനം ആരംഭിച്ചത്.












Click it and Unblock the Notifications