ഡി എം കെ എം എല്‍ എ അറസ്റില്‍
ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ വെച്ച് ഒരു എം എല്‍ എയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഡി എം കെ എം എല്‍ എയെ പൊലീസ് അറസ്റ് ചെയ്തു.
മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായ പാരിതി ഇളംവഴുതിയാണ് ഫിബ്രവരി ഒന്ന് ശനിയാഴ്ച രാവിലെ അറസ്റിലായത്. സിറ്റി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പാരിതിയെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പാരിതിയ്ക്കെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന പ്രമേയം വ്യാഴാഴ്ച തമിഴ്നാട് നിയമസഭ പാസാക്കിയിരുന്നു.
ടി എം സി നേതാവ് ഡോ. കുമാര്‍ദാസിനെതിരെ പാരിതി വധഭീഷണിയുയര്‍ത്തിയെന്നും പാരിതിയ്ക്കെതിരെ നടപടി വേണമെന്നും ടി എം സി അംഗം എം. എ. ഹക്കീം പറഞ്ഞതിനെ തുടര്‍ന്ന് വ്യാഴാഴ്ച തമിഴ്നാട് നിയമസഭ ശബ്ദായമാനമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു.












Click it and Unblock the Notifications