നികിത മിസ് ഇന്ത്യ, ആമിയ്ക്ക് രണ്ടാം സ്ഥാനം
മുംബൈ: വെള്ളിയാഴ്ച നടന്ന സൗന്ദര്യ മത്സരത്തില്‍ ഫെമിന മിസ് ഇന്ത്യയായി നികിത ആനന്ദിനെ തെരഞ്ഞെടുത്തു. 19കാരിയായ നികിത ഡല്‍ഹിക്കാരിയാണ്.
ആമി വായിഷ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ശ്വേത വിജയിനാണ് മൂന്നാം സ്ഥാനം.
നികിതയായിരിയ്ക്കും മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിയ്ക്കുക. ഈ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ആമി വായിഷ് മിസ് വേള്‍ഡ് മത്സരത്തിലും പങ്കെടുക്കും.
സാമ്പത്തിക വിദഗ്ധയായ ആമി അമേരിക്കയില്‍ ജോലി ചെയ്യുന്നു. ശ്വേത മുംബൈയില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്.












Click it and Unblock the Notifications