യു എസ് വിമാനം ചെന്നൈയ്ക്ക് സമീപം
ചെന്നൈ: യു എസ് വ്യോമസേനയുടെ വിമാനം ചെന്നൈയുടെ കിഴക്ക് ഭാഗത്തായി രണ്ട് മണിക്കൂറോളം കണ്ടത് അധികൃതരില്‍ ആശങ്കയുണ്ടാക്കി.
ജനവരി 31 ശനിയാഴ്ച ചെന്നൈയുടെ കിഴക്ക് ഭാഗത്ത് 150 നോട്ടിക്കല്‍ മൈല്‍ അകലെയാണ് വിമാനം കണ്ടത്. നല്ല വേഗതയില്‍ പറക്കുകയായിരുന്നു വിമാനം.
വിമാനത്താവളത്തിലെ റഡാറാണ് യു എസ് വിമാനം കണ്ടെത്തിയത്. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നും അയച്ച സിഗ്നലുകളോട് വിമാനം പ്രതികരിച്ചില്ല. ഉച്ചയ്ക്ക് രണ്ട് മണിയോടെ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി.
സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് ദില്ലിയില്‍ നിന്നും ഉദ്യോഗസ്ഥര്‍ ചെന്നൈയിലെത്തും.












Click it and Unblock the Notifications