സ്വാശ്രയ കോളജ്: സത്യവാങ്മൂലം നല്‍കണം
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനം സംബന്ധിച്ച വിധിക്കെതിരെ നല്‍കിയ പുന:പരിശോധനാ ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ക്വാട്ടയുടെ പകുതി മാത്രമാണ് സംവരണമെന്നും സര്‍ക്കാര്‍ ക്വാട്ടയില്‍ കുറഞ്ഞ ഫീസ് നിശ്ചയിച്ചാല്‍ മാനേജ്മെന്റുകള്‍ക്ക് മാനേജ്മെന്റുകള്‍ക്ക് വലിയ നഷ്ടമുണ്ടാവുമെന്നത് തെറ്റിദ്ധാരണയാണെന്നും അഡ്വക്കറ്റ് ജനറല്‍ എം. രത്നസിംഗ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.












Click it and Unblock the Notifications