കൊക്കോകോള: തനിയ്ക്ക് പങ്കില്ലെന്ന് ശിവദാസമേനോന്‍
തിരുവനന്തപുരം: പാലക്കാട് പ്ലാച്ചിമടയില്‍ കൊക്കോകോളയ്ക്ക് ഫാക്ടറി തുടങ്ങാന്‍ അനുമതി നല്‍കിയതില്‍ തനിയ്ക്ക് പങ്കില്ലെന്ന് കഴിഞ്ഞ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ശിവദാസമേനോന്‍ വ്യക്തമാക്കി.
ധനമന്ത്രിയായിരുന്ന ശിവദാസമേനോനാണ് കൊക്കൊകോളയ്ക്ക് കമ്പനി തുടങ്ങാന്‍ അനുമതി നല്‍കിയതെന്ന് മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്ത നിഷേധിയ്ക്കുകയായിരുന്നു മേനോന്‍. ധനമന്ത്രി ഇതു സംബന്ധിച്ച ഒരു ഫയലിനും അനുമതി നല്‍കേണ്ട ആവശ്യമില്ല. മേനോന്‍ വ്യക്തമാക്കി.
ജനവരി 31 വെള്ളിയാഴ്ച നടന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ യോഗത്തില്‍ കൊക്കൊകോള ഫാക്ടറി സംബന്ധിച്ച പ്രശ്നം ചര്‍ച്ചയ്ക്ക് വന്നിരുന്നു. ഇതാണ് വാര്‍ത്തകള്‍ക്ക് കാരണമായത്.
കമ്പനി നിയന്ത്രണമില്ലാതെ വെള്ളം ഉപയോഗിയ്ക്കുന്നത് ഈ പ്രദേശത്തെ ജല ലഭ്യത കുറയ്ക്കുന്നെന്ന് ആരോപിച്ച് നാട്ടുകാര്‍ സമരത്തിലാണ്.












Click it and Unblock the Notifications