മലബാര്‍ മഹാസംഗമം തുടങ്ങി
കണ്ണൂര്‍: എസ്.എന്‍.ഡി.പി. യോഗത്തിന്റെ മലബാര്‍ മഹാസംഗമം കണ്ണൂരില്‍ തുടങ്ങി. പാലക്കാട് നിന്നാരംഭിച്ച പതാകജാഥയും മഞ്ചേശ്വരത്ത് നിന്നാരംഭിച്ച ഗുരുദേവന്‍ ഛായാചിത്രജാഥയും പുല്‍പ്പള്ളിയില്‍ നിന്ന് പുറപ്പെട്ട കൊടിമര ജാഥയും വെള്ളിയാഴ്ച വൈകിട്ട് കണ്ണൂരിലെത്തി.
കണ്ണൂര്‍, വയനാട്, കാസര്‍കോട് , കോഴിക്കോട് , മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നായി ഒരു ലക്ഷത്തിലധികം പ്രവര്‍ത്തകര്‍ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്.
മഹാസംഗമനഗരിയായ സ്വാമി ശാശ്വതീകാനന്ദ നഗറില്‍ (മുനിസിപ്പല്‍ സ്റേഡിയം) എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ് അഡ്വ.സി.കെ. വിദ്യാസാഗര്‍ പതാക ഉയര്‍ത്തി.
ഉച്ചയ്ക്കു ശേഷം തുടങ്ങിയ റാലിയില്‍ യോഗം, യൂത്ത് മൂവ് മെന്റ്, വനിതാസംഘം, ധര്‍മ്മസേനാ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ഏഴു മണിയ്ക്ക് തുടങ്ങുന്ന പൊതു സമ്മേളനം എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. യോഗം പ്രസിഡന്റ് അഡ്വ. സി.കെ. വിദ്യാസാഗര്‍ അധ്യക്ഷത വഹിയ്ക്കും.












Click it and Unblock the Notifications