ഇരുമുന്നണികളും പിന്നോക്കക്കാരെ അവഗണിയ്ക്കുന്നു
കണ്ണൂര്‍: പിന്നോക്ക വിഭാഗങ്ങളെ അനുകൂലിയ്ക്കുന്ന നയം സ്വീകരിയ്ക്കാത്തതിന് എസ് എന്‍ ഡി പി കേരളത്തിലെ ഇരുമുന്നണികളേയും വിമര്‍ശിച്ചു.
എസ് എന്‍ ഡി പി യോഗം നടത്തുന്ന മലബാര്‍ മഹാസംഗമത്തോടനുബന്ധിച്ച് കണ്ണൂര്‍ പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്ക്കവേ യോഗം പ്രസിഡണ്ട് വെള്ളാപ്പള്ളി നടേശനാണ് മുന്നണികളെ വിമര്‍ശിച്ചത്.
മുന്‍ തിരഞ്ഞെടുപ്പ് കാലത്ത് ഈഴവരെ സഹായിയ്ക്കാമെന്ന് പറഞ്ഞ് മുന്നോട്ട് വന്ന ഇടത് പക്ഷ ജനാധിപത്യമുന്നണി അധികാരത്തിലേറിയതോടെ പിന്നാക്കം പോയി.
ഐക്യ ജനാധിപത്യ മുന്നണിയും ഇതേ നയം തന്നെയാണ് സ്വീകരിച്ചത്. ഈയിടെ നടത്തിയ ആഗോള നിക്ഷേപക സമ്മേളനത്തില്‍ പിന്നോക്കക്കാര്‍ ജോലി ചെയ്യുന്ന കയര്‍, കശുവണ്ടി, കൈത്തറി, ബീഡി മേഖലയില്‍ ഒരു നിക്ഷേപനിര്‍ദ്ദേശവും കൊണ്ട്വരാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ഇത് അവരുടെ പിന്നോക്ക അവഗണനയ്ക്ക് ഉദാഹരണമാണ്. വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications