കളമശേരിയില്‍ 25 ലക്ഷത്തിന്റെ സ്പിരിറ്റ് പിടിച്ചു
കൊച്ചി: കളമശേരി ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് 10,300 ലിറ്റര്‍ സ്പിരിറ്റ് ഫിബ്രവരി ഒന്ന് ശനിയാഴ്ച എക്സൈസ് സംഘം പിടികൂടി.
തമിഴ്നാട് രജിസ്ട്രേഷനിലിലുള്ള ലോറിയില്‍ നിന്ന് 25 ലക്ഷത്തോളം രൂപ വിലവരുന്ന സ്പിരിറ്റാണ് പിടികൂടിയത്. മണ്ണെണ്ണ ടിന്നുകള്‍ക്കടിയിലായി 297 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ആരെയും കസ്റഡിയിലെടുക്കാനായില്ല.
അസിസ്റന്റ് എക്സൈസ് കമ്മിഷണര്‍ വി. ജെ. ജോസിന് ലഭിച്ച രഹസ്യവിവരമനുസരിച്ച് നടത്തിയ തിരച്ചിലിലാണ് സ്പിരിറ്റ് പിടികൂടിയത്. ശനിയാഴ്ച രാവിലെ മുതല്‍ കളമശേരി ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി.
സ്പിരിറ്റ് കൊല്ലത്തേക്ക് കൊണ്ടുപോവുകയായിരുന്നു ഉദ്ദേശ്യമെന്ന് സംശയിക്കുന്നതായി എക്സൈസ് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications