ചാവേറാക്രമണം പുതിയ ആയുധം: ഇറാഖ്
ബര്‍ലിന്‍: ഇറാഖിനെ യു എസ് ആക്രമിച്ചാല്‍ യു എസ് ആസ്ഥാനങ്ങളില്‍ ചാവേറാക്രമണം നടത്തുമെന്ന് ഇറാഖ് വെളിപ്പെടുത്തി.
ഇറാഖിനെ അനുകൂലിയ്ക്കുന്നവരായിരിയ്ക്കും ചാവേറാക്രമണങ്ങള്‍ നടത്തുക. ഇറാഖിന്റെ ഉപ രാഷ്ട്രപതി താഹാ യാസ്സിന്‍ റമദാന്‍ ആണ് ഇത് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ജര്‍മ്മനിയിലെ ഡെര്‍ സ്പീഗല്‍ എന്ന വാരികയിലാണ് റമദാനിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചത്.
രക്ഷസാക്ഷികളും ചാവേര്‍ പോരാളികളുമാണ് ഞങ്ങളുടെ പുതിയ ആയുധങ്ങള്‍. സ്വാതന്ത്യ്രത്തിനായുള്ള ഇറാഖിന്റെ പോരാട്ടത്തെ അറേബ്യയിലെ മറ്റ് രാജ്യങ്ങള്‍ സഹായിയ്ക്കും. ഈ പ്രദേശമാകെ യു എസ് കാര്‍ക്ക് ഭീതി ഉണര്‍ത്തുന്നതാകും. പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും അി ആര്‍ക്കും കെടുത്താനാവില്ല. സൗദി അറേബ്യയിലും കുവൈറ്റിലും യു എസിന്റെ സൈന്യമുണ്ട്. ഈ സൈനിക കേന്ദ്രങ്ങളിലായിരിയ്ക്കും ആക്രമണം. അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications