മുഷാറഫിന്റെ സന്ദേശം റഷ്യ വഴി
ഇസ്ലാമബാദ്: ഇന്ത്യാ-പാകിസ്ഥാന്‍ ബന്ധം മെച്ചപ്പെടുത്തുന്നതിന് തയ്യാറാണെന്ന സന്ദേശം പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് റഷ്യന്‍ നേതൃത്വം വഴി ഇന്ത്യയെ അറിയിക്കും.
ഫിബ്രവരി നാലിന് തുടങ്ങുന്ന മുഷാറഫിന്റെ റഷ്യന്‍ സന്ദര്‍ശനത്തിന്റെ പ്രധാനലക്ഷ്യം റഷ്യ വഴി തന്റെ സന്ദേശം ഇന്ത്യയ്ക്കെത്തിക്കുകയെന്നതാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
മേഖലയിലെ പ്രശ്നങ്ങള്‍ ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്യുമെന്ന് പാകിസ്ഥാന്‍ പ്രതിരോധ വക്താവും പ്രസിഡന്റിന്റെ വാര്‍ത്താ സെക്രട്ടറിയുമായ മേജര്‍ ജനറല്‍ റഷിദ് ഖുറൈഷി അറിയിച്ചു.
റഷ്യ-പാകിസ്ഥാന്‍ ബന്ധത്തിന്റെ വിവിധ വശങ്ങളും ചര്‍ച്ചയ്ക്ക് വിഷയമാവുമെന്ന് ഖുറൈഷി പറഞ്ഞു.












Click it and Unblock the Notifications