ലൈംഗികാരോപണം: ജഡ്ജിമാര്‍ കുറ്റക്കാരല്ല
ദില്ലി: മൈസൂര്‍ ലൈംഗികാപവാദ കേസില്‍ ഉള്‍പ്പെട്ട മൂന്ന് ജഡ്ജിമാരെ അന്വേഷണ കമ്മീഷന്‍ കുറ്റവിമുക്തരാക്കി.
ലൈംഗികാപവാദത്തെ തുടര്‍ന്ന് ജഡ്ജിമാരെ സ്ഥലംമാറ്റിയിരുന്നു. ഈ ആരോപണങ്ങള്‍ കഴിഞ്ഞവര്‍ഷം കര്‍ണ്ണാടകയില്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സുപ്രിംകോടതി ചീഫ് ജസ്റീസ് ജി.ബി. പട്നായിക്കാണ് അന്വേഷണ കമ്മീഷനെ നിയോഗിചത്.
മുംബൈ ഹൈക്കോടതി ചീഫ് ജസ്റീസ് സി.കെ. താക്കര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റീസ് ജെ.എല്‍. ഗുപ്ത, ഒറീസ ഹൈക്കോടതി ജഡ്ജി എ.കെ. പട്നായിക് എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്.


Click it and Unblock the Notifications