Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുക്കുറിച്ചിയിലെ അക്രമം: എട്ട് പേര്‍ അറസ്റില്‍

തിരുവനന്തപുരം: പുതുക്കുറിച്ചിയിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് എട്ട് പേരെ കഠിനംകുളം പൊലീസ് അറസ്റ് ചെയ്തു.

സോളമന്‍, ജ്യോതിഷ്, ജോണി, ജോസ്, അഷ്റഫ്, സക്കീര്‍, ഷിജു, ഷജീര്‍ എന്നിവരാണ് അറസ്റിലായത്. ഇവരെ ആറ്റിങ്ങല്‍ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തു.

ജനവരി 30 വ്യാഴാഴ്ച ഇരുവിഭാഗം മത്സ്യത്തൊഴിലാളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. കലാപത്തില്‍ 41 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായി.

കൂടുതല്‍ അനിഷ്ടസംഭവങ്ങളുണ്ടാവാതിരിക്കാന്‍ റൂറല്‍ എസ് പി ടി. കെ. വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ ഇരുന്നൂറോളം പൊലീസൂകാര്‍ സംഘര്‍ഷം നടന്ന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പരിക്കേറ്റവര്‍ക്ക് ജില്ലാ കളക്ടര്‍ 500 രൂപ വീതം നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+