കൊക്കകോള: എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത് തെറ്റ്
തിരുവനന്തപുരം: പാലക്കാട്ടെ കൊക്ക കോള കമ്പനിയ്ക്കും കൊച്ചി ജലവിതരണ പദ്ധതിയ്ക്കും അനുമതി നല്‍കിയത് എല്‍ ഡി എഫ് സര്‍ക്കാരാണെങ്കില്‍ അത് തെറ്റാണെന്ന് എ ഐ ടി യു സി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഗുരുദാസ്ദാസ് ഗുപ്ത പറഞ്ഞു.
ഫിബ്രവരി രണ്ട് ഞായറാഴ്ച തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ നിക്ഷേപം ക്ഷണിച്ചുവരുത്തുന്ന ആന്റണി സര്‍ക്കാരിന്റെ നിലപാട് വാജ്പേയി സര്‍ക്കാരിന്റെ നയങ്ങളുടെ തുടര്‍ച്ചയാണ്. ആഭ്യന്തര നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.
കുത്തകകളെ മാത്രം സഹായിക്കുന്ന നയമാണ് ആന്റണി സര്‍ക്കാരിന്റേത്. കേരളത്തില്‍ ഒരു ബദല്‍ വികസന സംസ്കാരമാണ് പരീക്ഷിക്കേണ്ടത്- ഗുരുദാസ്ദാസ് ഗുപ്ത പറഞ്ഞു.












Click it and Unblock the Notifications