വാര്‍ത്ത ശരിയല്ലെന്ന് എം. എ. ബേബി
ആലപ്പുഴ: ധാതുമണല്‍ ഖനനത്തിനെതിരെ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്റെ വേദിയില്‍ തനിക്ക് ഇരിപ്പിടം നിഷേധിച്ചെന്ന വാര്‍ത്ത സി പി എം കേന്ദ്രകമ്മിറ്റിയംഗവും ജില്ലാ സെക്രട്ടറിയുമായ എം. എ. ബേബി നിഷേധിച്ചു.
ശ്രോതാക്കള്‍ക്കിടയില്‍ താന്‍ സ്വമേധയാ ഇരുന്നതാണെന്ന് ബേബി പറഞ്ഞു. മേധാ പട്കറോട് ആദരവുള്ളതുകൊണ്ടും ധാതുമണല്‍ ഖനനത്തെ എതിര്‍ക്കുന്നതു കൊണ്ടുമാണ് ചടങ്ങിനെത്തിയത്.
ചടങ്ങില്‍ താന്‍ സംസാരിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. ഇതിന് മുമ്പും പല സന്ദര്‍ഭങ്ങളിലും താന്‍ ശ്രോതാക്കളുടെ കൂട്ടത്തിലിരുന്നിട്ടുണ്ട്. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ പങ്കജാക്ഷ കുറുപ്പും ശ്രോതാക്കളുടെ ഇടയിലായിരുന്നു.
ധാതുമണല്‍ ഖനനം ചെയ്യുന്നതിന് അനുകൂലമായി നിലപാട് സി പി എം സ്വീകരിച്ചുവെന്ന വാര്‍ത്ത ബേബി നിഷേധിച്ചു. ധാതുമണല്‍ ഖനനം ചെയ്യുന്നതിനെതിരെ സി പി എം പ്രമേയം പാസാക്കിയിട്ടുണ്ട്.












Click it and Unblock the Notifications