ഡിവൈഎഫ്ഐക്കാരനെ കൊന്നത് ആളുമാറി
തൃശൂര്‍: കൊലചെയ്യപ്പെട്ട ഡി വൈ എഫ് ഐ പള്ളം യൂണിറ്റ് സെക്രട്ടറി കല്ലൂര്‍ മരോട്ടിക്കല്‍ ഐനസ് ആന്റണിയെ അക്രമികള്‍ ആളുമാറി വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പോക്കറ്റടിക്കാരും ഗുണ്ടകളുമായ അഞ്ച് പേരെ പൊലീസ് അറസ്റ് ചെയ്തു. നീലഷര്‍ട്ടിട്ട് മദ്യഷാപ്പിലെത്തിയിരുന്ന ഗുണ്ടാസംഘത്തലവന്‍ ജൂഡോ ബെന്നിയായിരുന്നു അക്രമികളുടെ ലക്ഷ്യം. ഐനസിന്റെ നീലഷര്‍ട്ട് കണ്ട് ആളുമാറി വെട്ടുകയായിരുന്നു.
കച്ചേരി പുതൂര്‍ ശശി (19), പൊന്നൂക്കര കോഴിപ്പിള്ളിക്കാരന്‍ ബിജു (22), കോലഴി തെങ്ങറ സജി (20), ആനല്ലൂര്‍ അത്തപ്പിള്ളിയില്‍ ഷിജു (22), വയനാട് കല്പറ്റ കോലോത്തുപറമ്പ് ജംഷീര്‍ (20) എന്നിവരാണ് പിടിയിലായത്.
ഐനസിനോടൊപ്പമുണ്ടായിരുന്ന ജൂഡോ ബെന്നി പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.












Click it and Unblock the Notifications