കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതി വിതരണ വികസനത്തിന് 168.76 കോടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ ഏഴ് നഗരങ്ങളില്‍ വൈദ്യുതി വിതരണ പദ്ധതികള്‍ നടപ്പാക്കുന്നതിന് 168.76 കോടി രൂപയുടെ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കടവൂര്‍ ശിവദാസന്‍ അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഉര്‍ജ്ജ വികസന പരിഷ്കരണ പദ്ധതിയുടെ ഭാഗമാണിത്.

തിരുവനന്തപുരം (വിഹിതം 31.59 കോടി രൂപ), കൊല്ലം (16.54 കോടി), കോഴിക്കോട് (15.42 കോടി), കണ്ണൂര്‍ (19.39 കോടി), തലശ്ശേരി (12.36 കോടി), ആലപ്പുഴ (10.46 കോടി) എന്നീ നഗരങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

പുതിയ ട്രാന്‍സ്ഫോമറുകള്‍ സ്ഥാപിയ്ക്കുക, നിലവിലുള്ള മികച്ചതാക്കി ശേഷി കൂട്ടുക, കൂടുതല്‍ 11 കെ വി ലലൈനുകള്‍ വലിയ്ക്കുക, ഊര്‍ജ്ജ ഓഡിറ്റിംഗ് നടത്തുക, വിതരണ ചോര്‍ച്ച കുറയ്ക്കാനായി കപ്പാസിറ്ററുകള്‍ ഘടിപ്പിയ്ക്കുക, കേടായ മീറ്ററുകള്‍ മാറ്റുക എന്നിവ ഉള്‍പ്പെട്ടതാണ് ഈ പദ്ധതി.

പത്തനംതിട്ട, കാസര്‍കോട്. മഞ്ചേരി എന്നീ ഇലക്ട്രിയ്ക്കല്‍ സര്‍ക്കിളുകള്‍ക്ക് ഈ പദ്ധതി പ്രകാരം നേരത്തേ 181.68 കോടി രൂപ നേരത്തേ അനുവദിച്ചിരുന്നു. ഈ പദ്ധതി നടപ്പാക്കാന്‍ ഏഴ് സ്പെഷല്‍ ഓഫീസര്‍മാരെയും ഒരു മോണിറ്ററിംഗ് ഓഫീസറേയും നിയമിയ്ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X