യാത്രികരുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തി
ഫ്ലോറിഡ: അമേരിക്കന്‍ ബഹിരാകാശ വാഹനമായ കൊളംബിയ തകര്‍ന്നുവീണ് മരിച്ച ഇന്ത്യക്കാരിയായ കല്പന ചൗളയുള്‍പ്പെടെയുള്ള ബഹിരാകാശ യാത്രികരുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തി.
ചിലരുടെ ഭൗതികാവശിഷ്ടങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു ഹെല്‍മറ്റും കിട്ടി.
കൊളംബിയ തകര്‍ന്നുവീണതെന്തുകൊണ്ടാണെന്ന് നാസ അന്വേഷിച്ചുവരികയാണ്. നാസയിലെ സ്ക്രീനില്‍ പൊടുന്നനെ കൊളംബിയ അപ്രത്യക്ഷമായതിനെ തുടര്‍ന്ന് അധികം താമസിയാതെ തകര്‍ന്നുവീഴുകയായിരുന്നു.
കൊളംബിയ വിക്ഷേപിച്ച സമയത്ത് ബാഹ്യ ഇന്ധന ടാങ്കിലെ ഇന്‍സുലേറ്റര്‍ ഫോമിന്റെ ഒരു ഭാഗം വിട്ടുപോരികയും ചിറകില്‍ പറ്റിപ്പിടിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.












Click it and Unblock the Notifications